ഈ ബ്ലോഗ് തിരയൂ

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ദൈവത്തിന്‍റെ സൃഷ്ടി വൈഭവം

                         കണ്ണിനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പടച്ചവന്‍റെ സൃഷ്ടി വൈഭവത്തെ കുറിച്ച് സ്മരിക്കാതിരിക്കാന്‍ കഴിയില്ല .......ലോകത്തുള്ള -വേണ്ട നമ്മുടെ പരിസരത്ത് ഉള്ള എല്ലാത്തിന്റെയും നിറങ്ങളെ കാണാനും ,പ്രകൃതിയുടെ മനോഹാരിതയെ അസ്വതിക്കാനും,കോടന് കോടി ജീവജാലങ്ങളെ കണ്ടറിയാനും, എല്ലാത്തിനും ഉപരി നമ്മുടെ മാതാപിതാക്കളെയും ,കുടപ്പിരപ്പുകളെയും ,ബന്ധുമിത്രാധികളെയും മറ്റും കാണാന്‍ നമ്മുക്ക് ആരോഗ്യം ഉള്ള കണ്ണുകള്‍ തന്ന പടച്ചവനോട്‌ നന്ദി പറഞ്ച്ചാല്‍ തീരുമോ??? അല്ഹമ്തുലില്ലഹ് .........നിനക്ക് സ്തുതി ....
                        ഒരു കണ്ണ് പൂര്‍ണമായും ചെറുപ്പത്തിലെ നഷ്ടപ്പെട്ടു ,പ്ലാസ്റ്റിക്‌ കൊണ്ടുള്ള കണ്ണ് വെച്ച സുന്ദരി ആയ ഒരു കുട്ടുകാരി എനിക്ക് പ്ലസ്‌ ടു വില്‍ ഉണ്ടായിരുന്നു.ഫാറൂക്ക് കോളേജില്‍  പഠിക്കുമ്പോള്‍ രണ്ടു കണ്ണുകളും ഇല്ലാത്ത ,എന്നാല്‍ മിടുക്കികളായ കുട്ടുകാരികള്‍ എനിക്ക് ഹോസ്റല്‍ മേറ്റ്സ് ആയും  ഉണ്ടായിരുന്നു ..കാലത്തിന്‍റെ കുത്തൊഴുക്കില്‍  ഞങ്ങളെല്ലാം വഴി പിരിഞ്ച പോയെങ്കിലും അവരുമൊന്നിച്ചുള്ള  നാളുകള്‍ ,അവരുടെ ആഗ്രഹങ്ങള്‍,വേദനകള്‍ ,ആത്മ വിശ്വാസം,ആത്മാര്‍ത്ഥത ,ജീവിത ശൈലി .....ഒന്നും എനിക്ക് മറക്കാന്‍ കഴിയില്ല.എന്റെ പ്രിയ കുട്ടുകാരെ ........എല്ലാവരും നല്ല നിലയില്‍ എത്തിക്കാണും,എന്ന് ഞാന്‍ കരുതുന്നു . ........

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

കണ്ണ് ;-( Eye )

                                  നിങ്ങള്‍ കണ്ണട ഉപയോഗിക്കുന്ന വ്യക്തിയാണോ ?
ഉത്തരം "ആണ്" എന്നാണ് എങ്കിലും മറിച്ചു "അല്ല" എന്നാണ് എങ്കിലും ദൈവം നമുക്ക് തന്ന 2  കണ്ണുകള്‍ പരിപാലിക്കണം എന്നുള്ളത് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ?ശരീരത്തിന്‍റെ മറ്റു എല്ലാ ഭാഗങ്ങളെ പോലെ തന്നെ -അല്ലെങ്കില്‍ അതില്‍ ഏറെ സംരക്ഷിക്കേണ്ട അവയവങ്ങള്‍ ആണ് നമ്മുടെ കണ്ണുകള്‍ ......
                                കണ്ണിന്‍റെ ഘടന ,സംരക്ഷണം അസുഖങ്ങള്‍,വിവിധ തരം കണ്ണടകള്‍,സണ്‍ ഗ്ലാസ്സുകള്‍,കോണ്ടാക്റ്റ് ലെന്‍സുകള്‍ അങ്ങനെ കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ പരിജയപ്പെടുത്താം .
                                ഞാന്‍ ഈ മേഘലയില്‍ ആയതു കൊണ്ട്‌ കുടുതല്‍ ബുക്സും,സയിടുകളും,പരതി പഠിച്ചു മറന്നു പോയ കാര്യങ്ങള്‍ പൊടി തട്ടി എടുക്കാനും,പുതിയ കാര്യങ്ങള്‍ പഠിക്കാനും  എനിക്കും  സഹായകമാവും  ........